രാഹുലിനെതിരായ പരാതി പൊലീസ് തള്ളി
കോട്ടയം: രാഹുല്‍ഗാന്ധിയ്ക്കും കാമുകി ജുവനിറ്റയ്ക്കും എതിരെ അനാശാസ്യ പ്രവര്‍ത്തനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതി പൊലീസ് തള്ളി.
കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ-എകണോമിക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റഡീസിലെ വിസിറ്റിംഗ് ലക്ചററും കിലയിലെ ഉദ്യോഗസ്ഥനുമായിരുന്ന പ്രൊഫ. ജോണ്‍ എം. ഇട്ടിയാണ് പരാതി നല്‍കിയ്.
അനാശാസ്യ പ്രവര്‍ത്തന നിയമം അനുസരിച്ച് രാഹുലിനും കാമുകിയ്ക്കുമെതിരെ നിയമ നടപടിയെടുക്കാനാവില്ലെന്ന് കോട്ടയം എസ്പി എസ്. ഗോപിനാഥ് വ്യക്തമാക്കി. പണത്തിന് വേണ്ടി ലൈംഗിംക ബന്ധത്തിലേര്‍പ്പെടുകയോ വിവാഹിതയായ സ്ത്രീയുമായി ഭര്‍ത്താവല്ലാത്ത പുരുഷന്‍ ലൈംഗികബന്ധം നടത്തുകയോ ചെയ്യുകയാണെങ്കില്‍ മാത്രമേ നിയമലംഘനമാവുന്നുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവാഹിതരല്ലാത്തെ സ്ത്രീയും പുരുഷനും ഒന്നിച്ച് ഒരു മുറിയില്‍ താമസിക്കുന്നത് വ്യഭിചാരം ആയി കണക്കാക്കി അറസ്റ് ചെയ്യാറാണ് പൊലീസിന്റെ പതിവെന്നും കുമരകത്തെ ഹോട്ടലില്‍ ഒന്നിച്ചു താമസിച്ച രാഹുലിനെയും കാമുകിയെയും അറസ്റ് ചെയ്യേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇട്ടി പരാതി നല്‍കിയിരുന്നത്. എല്ലാ പൗരന്‍മാരെയും തുല്യരായി പരിഗണിക്കേണ്ടതുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications