ശിവഗിരി തീര്‍ത്ഥാടനം സമാപിച്ചു
വര്‍ക്കല: എഴുപത്തിഒന്നാമത് ശിവഗിരി തീര്‍ഥാടനം സമാപിച്ചു. പതിനായിരങ്ങളാണ് ഈവര്‍ഷത്തെ തീര്‍ഥാടനത്തില്‍ പങ്കെടുത്തത്.
ആഢംബരവും ആവശ്യവും എന്ന വിഷയത്തില്‍ വ്യാഴാഴ്ച്ച നടന്ന സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ സി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.എ. ബേബി, ട്രിഡ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍, കോട്ടയം കളക്ടര്‍ എ. അജിത്കുമാര്‍, സ്വാമി അസ്പര്‍ശാനന്ദ, സി. ദിവാകരന്‍, ഡോ.ആര്‍. ജയാനന്ദബാബു, ഫൗസിയ ആസാദ് എന്നിവര്‍ പ്രസംഗിച്ചു.
സമാപനദിവസ ം കുമാരി അശ്വതിയുടെ സംഗീതക്കച്ചേരി, ഗുരുലാലിന്റെ വയലിന്‍ കച്ചേരി, എം. വിഷ്ണുവിന്റെ സംഗീതക്കച്ചേരി എന്നിവ ഉണ്ടായിരുന്നു . രാത്രി വിജയ് യേശുദാസിന്റെ ഗാനമേളയും തുടര്‍ന്ന് നാടകവും നടന്നു.
കഴിഞ്ഞവര്‍ഷം നവംബറില്‍ ആരംഭിച്ച പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഇതോടനുബന്ധിച്ച് നടന്നു.












Click it and Unblock the Notifications