യുഎസിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി
വാഷിംഗ്ടണ്‍: തീവ്രവാദികളുടെ ആക്രമണമുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടന്‍, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കി.
എയര്‍ ഫ്രാന്‍സിന്റെ ഒരു യാത്രാവിമാനം രണ്ട് യുഎസ് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് യുഎസിലേക്ക് പറന്നത്.
മെക്സിക്കോയില്‍ നിന്ന് ലോസേഞ്ചല്‍സിലേക്കുള്ള വിമാനമാണ് റദ്ദാക്കിയതില്‍ ഒന്ന്. തീവ്രവാദികളും ഈ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ വിമാനം റദ്ദാക്കിയത്. ബ്രിട്ടീഷ് എയര്‍വേയ്സ് ലണ്ടനില്‍ നിന്നും വാഷിംഗ്ടണിലേക്കുള്ള മൂന്ന് ഫ്ലൈറ്റുകള്‍ റദ്ദാക്കി.












Click it and Unblock the Notifications