Get Updates
Get notified of breaking news, exclusive insights, and must-see stories!

1000 പഞ്ചായത്തുകളില്‍ ഐ ടി കിയോസ്ക്

കോഴിക്കോട്: കേരളത്തിലെ ആയിരം പഞ്ചായത്തുകളില്‍ ഐ ടി കിയോസ്കുകള്‍ സ്ഥാപിയ്ക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി എം. എം. ഹസന്‍.

എല്ലാ കിയോസ്കുകളിലും ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ടായിരിയ്ക്കും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കേരളത്തിലുള്ളവര്‍ക്ക് പരാതികളും അപേക്ഷകളും സമര്‍പ്പിയ്ക്കാനായി വിവിധ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ടി വരില്ല. വീട്ടിലിരുന്നോ അടുത്തുള്ള ഇന്റര്‍നെറ്റ് കിയോസ്കില്‍ പോയോ ഇത് ചെയ്യാനാവും. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും ഇത് സഹായകമായിരിയ്ക്കും. ഈ സംവിധാനം പ്രാവര്‍ത്തികമായി കഴിഞ്ഞാല്‍ പല കാര്യങ്ങളും ചെയ്യാനായി തലസ്ഥാനത്തേയ്ക്ക് യാത്രചെയ്യേണ്ടി വരില്ല. കോഴിക്കോട് ജില്ലയെക്കുറിച്ച് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച ഒരു പുസ്തകം പുറത്തിറക്കുന്ന വേളയില്‍ സംസാരിയ്ക്കുകയായിരുന്നു ഹസന്‍.

വിദേശത്തേയ്ക്ക് പോകുന്നവരുടെ സര്‍ട്ടിഫിയ്ക്കറ്റുകള്‍ അറ്റസ്റ് ചെയ്യാനുള്ള സംവിധാനം ഈ മാസം തന്നെ തിരുവനന്തപുരത്ത് തുടങ്ങുമെന്നും ഹസന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+