കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്: പ്രത്യേക കോടതി ഒമ്പതിന് പ്രവര്‍ത്തനം തുടങ്ങും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക കോടതി ജനുവരി ഒമ്പതിന് പ്രവര്‍ത്തനം തുടങ്ങുമെന്ന് അറിയുന്നു. കോടതി പ്രവര്‍ത്തനം തുടങ്ങാനുള്ള നിര്‍ദേശങ്ങള്‍ കോഴിക്കോട് കളക്ടറേറ്റില്‍ ഉടനെ എത്തും. തൃശൂര്‍ ജില്ലാ ജഡ്ജിയായിരിക്കും ഇവിടെ പ്രധാന ചുമതല വഹിക്കുന്നത്. ജഡ്ജിമാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് ടെലിഫോണ്‍ വഴിയുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കോഴിക്കോട്ടെ എരഞ്ഞിപ്പാലം ഗവണ്‍മെന്റ് യു.പി.സ്കൂള്‍ കെട്ടിടത്തിലാണ് കോടതി സജീകരിച്ചിട്ടുള്ളത്. ഇവിടുത്തെ രണ്ട് കെട്ടിടം ഇതിനായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

കോടതിയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. വിചാരണ മുറികളും തൊണ്ടി സാധനങ്ങള്‍ സൂക്ഷിക്കാനുള്ള മുറികളും വിശ്രമമുറികളും മറ്റുമാണ് ഇവിടെ തയ്യാറാക്കിയത്. കുട്ടികള്‍ കുറവായതിനാല്‍ അടച്ചുപൂട്ടിയ സ്കൂളാണിത്. അടഞ്ഞ് കിടന്ന സ്കൂള്‍ കെട്ടിടം പ്രത്യേക കോടതിക്കായി ഉപയോഗിക്കാന്‍ ജില്ലാ ഭരണകൂടമാണ് തീരുമാനിച്ചത്.

ജില്ലാ ജഡ്ജിക്ക് പുറമെ ഒരു ഫസ്റ് ക്ലാസ് മജിസ്ട്രേട്ടും ഇവിടെയുണ്ടാവും. കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളുടെ വിചാരണ ഇവിടെ നടക്കും. മാറാട് കേസില്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X