Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.പി.പരമേശ്വരനെതിരെ നടപടി വന്നേക്കും

കണ്ണൂര്‍: മാര്‍ക്സിസ്റ് സൈദ്ധാന്തികനായ എം. പി. പരമേശ്വരന്റെ നിലപാടുകള്‍ മാര്‍ക്സിസത്തില്‍ നിന്നുള്ള വ്യതിയാനമാണെന്നും അദ്ദേഹത്തിനെതിരെ സംഘടനാതലത്തില്‍ നടപടി ക്രമങ്ങള്‍ ആലോചിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പരമേശ്വരന്റെ നിലപാടുകള്‍ പാര്‍ട്ടി ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ സംഘടനാ രീതിക്ക് നിലക്കാത്ത നിലപാടുകള്‍ വെച്ചുപൊറുപ്പിക്കാനാവില്ല.

ജനകീയാസൂത്രണത്തിനെതിരായ വിവാദം അടിസ്ഥാന രഹിതമാണെന്ന് പിണറായി പറഞ്ഞു. ജനകീയാസൂത്രണത്തില്‍ വിദേശഫണ്ട് ലഭിച്ചിട്ടില്ല. ജനകീയാസൂത്രണം വര്‍ഗസമരത്തിനെതിരാണെന്ന ചിലരുടെ പരാമര്‍ശങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് എം. എന്‍. വിജയന്റെ ജനകീയാസൂത്രണം സംബന്ധിച്ച് വാദമുഖങ്ങള്‍ക്ക് മറുപടിയായി പിണറായി പറഞ്ഞു.

ശാസ്ത്രസാഹിത്യ പരിഷത്ത് ഫണ്ട് വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല. പാഠം മാസിക അസംബന്ധം മാത്രമല്ല ഭ്രാന്ത് കൂടിയാണ് വിളിച്ചുപറയുന്നതെന്ന് പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+