ഹൈക്കമാന്റുമായി മുരളി ചര്‍ച്ച തുടരും
ദില്ലി: കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ ഹൈക്കമാന്റ് നേതാക്കളുമായി നടത്തുന്ന ചര്‍ച്ച ജനവരി മൂന്ന് ശനിയാഴ്ച തുടരും. കഴിഞ്ഞ ദിവസവും മുരളി ഹൈക്കമാന്റുമായി ചര്‍ച്ച നടത്തിയിരുന്നു.
നേതൃമാറ്റം എന്ന ആവശ്യത്തില്‍ നിന്ന് ഐ ഗ്രൂപ്പ് പിന്നോട്ടുപോയിട്ടില്ലെന്ന് ഹൈക്കമാന്റിനെ അറിയിച്ചതായി മുരളി വാര്‍ത്താ ലേഖകരോട് പറഞ്ഞു. അതേ സമയം കെ. കരുണാകരനും എ. കെ. ആന്റണിയും ഒത്തുതീര്‍പ്പിലെത്തുന്ന പരിഹാര മാര്‍ഗം നടപ്പിലാക്കാന്‍ കെപിസിസി ഒരുക്കമാണ്.
ആഭ്യന്തരവകുപ്പിന്റെ ചുമതല എ. കെ. ആന്റണി ഒഴിയുകയോ തനിക്ക് ഉപമുഖ്യമന്ത്രിപദം നല്‍കുകയോ ചെയ്താല്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല. ഉപമുഖ്യമന്ത്രി പദം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കാള്‍ വലുതല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.












Click it and Unblock the Notifications