വിമാനം തകര്‍ന്നുവീണ് 141 മരണം
കെയ്റോ: ഒരു ഈജിപ്ഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 141 പേര്‍ മരിച്ചു.
മരിച്ചവരില്‍ മിക്കവരും ഫ്രഞ്ചുകാരാണ്. 135 യാത്രക്കാരും ആറ് വിമാനജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ജനവരി മൂന്ന് ശനിയഴ്ച ഈജിപ്തിലെ കടലോര നഗരമായ ഷാം അല്‍ ഷെയ്ക്കില്‍ നിന്ന് പറന്നുയര്‍ന്ന് വൈകാതെ വിമാനം ചുവന്ന കടലില്‍ വീഴുകയായിരുന്നു. കെയ്റേ ാ വഴി പാരീസിലേക്ക് പോവുകയായിരുന്നു വിമാനം.
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തില്‍ മരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി കെയ്റോ വിമാനത്താവള അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications