Get Updates
Get notified of breaking news, exclusive insights, and must-see stories!

മുദ്രപത്ര കുംഭകോണം: കര്‍ണാടക മന്ത്രി രാജിവച്ചു

ബാംഗ്ലൂര്‍: മുദ്രപത്ര കുംഭകോണവുമായി ബന്ധപ്പെട്ടുണ്ടായ ആരോപമങ്ങളെ തുടര്‍ന്നം കര്‍ണാടകത്തിലെ ചെറുകിട വ്യവസായ വകുപ്പ് മന്ത്രി രോഷന്‍ ബേയ്ഗ് രാജിവച്ചു.

ബെയ്ഗ് മുഖ്യമന്ത്രി എസ്. എം. കൃഷ്ണയ്ക്കാണ് രാജികത്ത് നല്‍കിയത്. ബെയ്ഗിന് മുദ്രപത്ര കുംഭകോണത്തില്‍ ബന്ധമുണ്ടെന്ന് ബി ജെ പി ശക്തമായ ആരോപണം ഉയര്‍ത്തിയിരുന്നു. ഈയിടെ മുദ്രപത്ര കുംഭകോണത്തെക്കുറിച്ച് അന്വേഷിയ്ക്കുന്ന പ്രത്യേക സംഘത്തിന് മുന്നില്‍ ബെയ്ഗ് കീഴടങ്ങിയിരുന്നു. എന്നാല്‍ മുദ്രപത്ര കുംഭകോണവുമായി തനിയ്ക്ക് ഒരു ബന്ധവുമില്ലെന്നാണ് ബെയ്ഗ് പറയുന്നത്.

മുദ്രപത്ര കുംഭകോണവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്ന രണ്ടാമത്തെ മന്ത്രിയാണ് രോഷന്‍ ബേയ്ഗ്. ആദ്യം സ്ഥാനം നഷ്ടപ്പെട്ടത് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഛഗന്‍ ഭുജ്പാലിനായിരുന്നു.

മുദ്രപത്ര കുംഭകോണവുമായുള്ള ബന്ധമാണ് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായിരുന്ന ഛഗന്‍ ഭുജ്പാലും രാജിവച്ചത്. പക്ഷേ അദ്ദേഹം പറഞ്ഞത് സീ ടെലിവിഷന്റെ ഓഫീസില്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിനാലാണ് രാജി എന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+