വാന്‍ മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം മാമത്ത് മഹീന്ദ്ര വാന്‍ മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
ജനവരി നാല് ഞായറാഴ്ച വിവാഹത്തില്‍ പങ്കെടുക്കാനായി പോവുകയായിരുന്ന 25 പേരടങ്ങിയ വാനാണ് മറിഞ്ഞത്. വള്ളക്കടവില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്നു ഇവര്‍.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications