Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഒത്തുതീര്‍ന്നേക്കും

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഒരു പരിധി വരെ വിജയിച്ചതായി സൂചന. അടുത്തയാഴ്ചയോടെ പ്രശ്നം പരിഹരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായേക്കും.

അന്തിചര്‍ച്ചയ്ക്ക് കെ. കരുണാകരനെയും എ. കെ. ആന്റണിയെയും ഹൈക്കമാന്റ് ദില്ലിയിലേക്ക് വിളിച്ചിട്ടുണ്ട.് ഇരുവരെയും ഒന്നിച്ചിരുത്തി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി അന്തിമചര്‍ച്ച നടത്തും.

കെ. കരുണാകരനും എ. കെ. ആന്റണിക്കും സ്വീകാര്യമായ ഒരു പരിഹാര ഫോര്‍മുല ഉണ്ടാക്കുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്റിന് കഴിഞ്ഞുവെന്നാണ് സൂചന. നേതൃമാറ്റം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോക്കം പോവാന്‍ കെ. കരുണാകരന്‍ തയ്യാറായെന്നാണ് അറിയുന്നത്.

ഒത്തുതീര്‍പ്പ് വ്യവസ്ഥകളെ കുറിച്ചായിരിക്കും കെ. കരുണാകരനെയും എ. കെ. ആന്റണിയെയും ഒന്നിച്ചിരുത്തി നടത്തുന്ന ചര്‍ച്ചയില്‍ സംസാരിക്കുന്നത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകളെന്തൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ ഹൈക്കമാന്റ് നേതാക്കള്‍ തയ്യാറായില്ല.

മന്ത്രിസഭ അഴിച്ചുപ്പണി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. സ്പീക്കര്‍ സ്ഥാനത്ത് പുതിയ നേതാവിനെ കൊണ്ടുവരുന്നതു സംബന്ധിച്ചും ചര്‍ച്ച നടത്തിയേക്കും. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രതിസന്ധി രൂപംകൊണ്ടതിന് ശേഷമാണ് ആദ്യമായാണ് സോണിയ കരുണാകരനെയും ആന്റണിയെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തുന്നത്.

കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങളെ കുറിച്ച് പ്രണബ് മുക്കര്‍ജി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ഡിസംബര്‍ മൂന്ന് ശനിയാഴ്ച സോണിയാഗാന്ധിയ്ക്ക് കൈമാറി. സമിതിയുമായി കെ. മുരളീധരന്‍ നടത്തിയ ചര്‍ച്ചയിലാണ് ആന്റണിയുമായും കരുണാകരനുമായും ഒന്നിച്ചിരുത്തി ചര്‍ച്ച ചെയ്യാന്‍ ധാരണയായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+