Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്റിസ് മോഹന്‍കുമാര്‍ ചെയര്‍മാന്‍

തിരുവനന്തപുരം : മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍മാനായി റിട്ട. ഹൈക്കോടതി ജസ്റിസ് വി.പി. മോഹന്‍ കുമാറിനെ നിയമിക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. മനുഷ്യാവകാശ കമ്മിഷന്‍ അംഗമായി റിട്ട. യൂണിവേഴ്സിറ്റി കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എസ്. വര്‍ഗ്ഗീസിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. പ്രൊഫ.എസ്. ബലരാമന്‍, വിത്സണ്‍ എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

മുഖ്യമന്ത്രി എ.കെ. ആന്റണി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, സ്പീക്കര്‍ വക്കം എന്നിവരുടെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഒരാളിനെ കണ്ടെത്താനായില്ല. ചെയര്‍മാനെ നിയമിക്കുന്നതുവരെ മോഹന്‍കുമാര്‍ ആക്ടിംഗ് ചെയര്‍മാനായി പ്രവര്‍ത്തിക്കും.

ലോകായുക്തയായി റിട്ട. ചീഫ് ജസ്റിസ് കെ. ശ്രീധരനെയും ഉപലോകായുക്തയായി റിട്ട. ഹൈക്കോടതി ജഡ്ജി കെ.എ. മുഹമ്മദ് ഷാഫിയെയും നിയമിക്കും.നിലവിലുണ്ടായിരുന്ന മനുഷ്യാവകാശ കമ്മിഷന്റെയും ലോകായുക്തയുടെയും ഔദ്യോഗിക കാലാവധി രണ്ടാഴ്ചമുമ്പ് അവസാനിച്ചിരുന്നു.

മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി ഹൈക്കോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജഡ്ജിയെ നിയമിക്കണമെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അങ്ങനൊരാളെ കണ്ടെത്താനാകാത്തതുകൊണ്ടാണ് മോഹന്‍കുമാറിനെ ആക്ടിംഗ് ചെയര്‍മാനാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+