Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ക്സിസത്തെ തള്ളിപ്പറഞ്ഞിട്ടില്ല: പരമേശ്വരന്‍

ചെന്നൈ: മാര്‍ക്സിസത്തെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് എം. പി. പരമേശ്വരന്‍ വ്യക്തമാക്കി.

മാര്‍ക്സിസത്തെ താന്‍ തള്ളിപ്പറഞ്ഞുവെന്ന് പറയുന്നവര്‍ അത് വിശദീകരിക്കണം. തന്റെ നിലപാട് മാര്‍ക്സിസത്തില്‍ നിന്നുള്ള വ്യതിയാനമാണെന്ന് പറയുന്നവര്‍ക്ക് അത് വിശദീകരിക്കാന്‍ ബാധ്യതയുണ്ട്.

അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ക്സിസത്തെ പരിശോധിക്കുകയാണ് താന്‍ ചെയ്തത്. തുറന്ന മനസോടെയുള്ള അന്വേഷണമാണ് താന്‍ നടത്തുന്നത്.

പാര്‍ട്ടി ഇതുവരെ തന്നോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. വിശദീകരണം ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി വേദിയില്‍ അത് നല്‍കാന്‍ തയ്യാറാണ്- പരമേശ്വരന്‍ പറഞ്ഞു.

അതേ സമയം മാര്‍ക്സിസ്റ് വിരുദ്ധമായ സിദ്ധാന്തം പ്രചരിപ്പിച്ചതിന് എം. പി. പരമേശ്വരനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പി. രാമചന്ദ്രന്‍ പറഞ്ഞു.

മാര്‍ക്സിസ്റ് സിദ്ധാന്തത്തില്‍ മാറ്റം വേണമെന്നല്ല, മാര്‍ക്സിസ്റ് തത്വം തന്നെ തെറ്റാണെന്നാണ് എം. പി. പരമേശ്വരന്റെ നിലപാട്. ഈ നിലപാട് തിരുത്താന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന് പാര്‍ട്ടിയില്‍ തുടരാനാവില്ല. സിപിഎം പോളിറ്റ് ബ്യൂറോ ഇക്കാര്യം ചര്‍ച്ച ചെയ്യും.

അദ്ദേഹത്തോട് പല തവണ സംസാരിച്ചെങ്കിലും നിലപാട് തിരുത്താന്‍ തയ്യാറല്ലെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. അടിസ്ഥാനപരമായ തത്വങ്ങളില്‍ പാര്‍ട്ടിക്ക് വിട്ടുവീഴ്ച ചെയ്യാനാവില്ല- രാമചന്ദ്രന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+