വെള്ളം: കേരളം-തമിഴ്നാട് ചര്‍ച്ച ആരംഭിച്ചു
തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുന്നതു സംബന്ധിച്ച കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉന്നതതല ചര്‍ച്ച ജനവരി നാല് ഞായറാഴ്ച തിരുവനന്തപുരത്ത് ആരംഭിച്ചു.
നവംബറില്‍ ചെന്നൈയില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് തിരുവനന്തപുരത്ത് ചര്‍ച്ച നടക്കുന്നത്. പറമ്പിക്കുളം, ആളിയാര്‍ എന്നിവയിലെ വെള്ളം വിട്ടുകിട്ടാത്തതിന് നഷ്ടപരിഹാരം വേണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇത് വൈദ്യുതിയായി നല്‍കണമെന്നതാണ് കേരളത്തിന്റെ ആവശ്യം.
ജലസേചനമന്ത്രി ടി. എം. ജേക്കബ്, ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ എന്നിവരുള്‍പ്പെടെ 26 പേരുടെ സംഘമാണ് കേരളത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
തമിഴ്നാട് ധനകാര്യമന്ത്രി സി. പൊന്നയ്യന്‍, പൊതുമരാമത്ത് മന്ത്രി ഒ. പനീര്‍ശെല്‍വം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാടിനെ പ്രതിനിധീകരിക്കുന്നത്. പ്രത്യേക വിമാനത്തിലാണ് സംഘം തിരുവനന്തപുരത്തെത്തിയത്.












Click it and Unblock the Notifications