Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുക്കല്‍ സമ്പൂര്‍ണ ശുചീകൃത പഞ്ചായത്ത്

മലപ്പുറം: എടക്കരയ്ക്ക് സമീപമുള്ള പൊതുക്കല്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ശുചീകൃത പഞ്ചായത്ത് ആയി ജലസേചന മന്ത്രി ടി. എം. ജേക്കബ് പ്രഖ്യാപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍മല്‍ ഗ്രാമം പുരസ്കാരത്തിന് പൊതുക്കല്‍ പഞ്ചായത്തിന്റെ പേര് നിര്‍ദേശിക്കുമെന്ന് ഞെട്ടിക്കുളം ഹോളി ഏഞ്ചല്‍ പബ്ലിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മഴവെള്ള സംഭരണ പദ്ധതി ഫലപ്രദമായി നടപ്പിലാക്കും.

കക്കൂസുകളും ശുചീകരണ സൗകര്യങ്ങളും എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അംഗന്‍വാടികളിലും സ്ഥാപിച്ചാണ് സമ്പൂര്‍ണ ശുചീകരണ പഞ്ചായത്ത് എന്ന ബഹുമതി പൊതുക്കല്‍ പഞ്ചായത്ത് നേടിയത്. ഇതിനായി വ്യാപകമായ പ്രചാരണവും ബോധവത്കരണവും നടത്തിയിരുന്നു.

ജലനിധി പദ്ധതിക്ക് കീഴിലായി ശുചീകരണ സൗകര്യങ്ങളില്ലാത്ത1121 വീടുകളില്‍ കക്കൂസുകള്‍ നിര്‍മിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+