മന്ത്രി തോമസിനെ മാറ്റാന്‍ സമ്മര്‍ദ്ദം
തിരുവനന്തപുരം: കോണ്‍ഗ്രസിലുള്ള പ്രശ്നപരിഹാരത്തിനായി നടക്കുന്ന മന്ത്രിസഭാ പുനസംഘടനയില്‍ ടൂറിസം മന്ത്രി കെ.വി. തോമസിനെ ഒഴിവാക്കാന്‍ ഐ ഗ്രൂപ്പ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നു. സ്പീക്കര്‍ സ്ഥാനത്തു നിന്ന് വക്കം പുരുഷോത്തമനെ മാറ്റാനും ഐ ഗ്രൂപ്പ് സമ്മര്‍ദ്ദമുണ്ട്.
ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ കെ. കരുണാകരനെ പിണക്കാന്‍ സോണിയാ ഗാന്ധി തയ്യാറല്ല. അതിനാല്‍ ഒരു പക്ഷെ കെ.വി. തോമസിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാന്‍ സോണിയ സമ്മതിച്ചേയ്ക്കും.
തിരുവല്ല ഉപതെരഞ്ഞെടുപ്പില്‍ എലിസബത്ത് മാമന്‍ നേടിയ ജയവും ഈയിടെ പാര്‍ലമെന്റ് പാസാക്കിയ കൂറുമാറ്റ നിരോധന നിയമവും നേതൃമാറ്റമെന്ന ആവശ്യമുപേക്ഷിക്കാന്‍ കരുണാകര വിഭാഗത്തെ പ്രേരിപ്പിച്ചതായാണ് നിരീക്ഷകര്‍ കരുതുന്നത്.
വക്കം പുരുഷോത്തമനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ തന്നെ അദ്ദേഹത്തെ മന്ത്രിസഭയിലെടുത്തേയ്ക്കും. അതില്‍ പക്ഷെ ഐ ഗ്രൂപ്പിന് എതിര്‍പ്പില്ല. പക്ഷെ ഉമ്മന്‍ചാണ്ടിയെ മന്ത്രിയാക്കാന്‍ സമ്മതിയ്ക്കില്ലെന്ന പിടിവാശി കരുണാകരനുണ്ട്. കെ. മുരളീധരനും മന്ത്രിസഭയിലെത്തുമെന്നാണ് സൂചന.
പി.പി. ജോര്‍ജ്, ആര്യാടന്‍ മുഹമ്മദ് എന്നിവരും മന്ത്രിമാരായേക്കുമെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications