ബ്രിട്ടനിലേക്കുള്ള വിസ അപേക്ഷ വര്‍ധിയ്ക്കും
കൊച്ചി: കേരളത്തില്‍ നിന്ന് ബ്രിട്ടനിലേയ്ക്കുള്ള വിസയ്ക്ക് അപേക്ഷകളില്‍ ഈ വര്‍ഷം മുതല്‍ 25 ശതമാനം വരെ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷനിലെ വിസ വിഭാഗം മാനേജര്‍ ജെഫ് വുഡ്.
വിസ അപേക്ഷാ കേന്ദ്രം കൊച്ചിയില്‍ തുറക്കുന്നതിന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. കൊച്ചിയില്‍ ഏഴ്മാസമായി ചെറിയതോതില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം ഇപ്പോള്‍ കച്ചേരിപ്പടിയിലെ ചിറ്റൂര്‍ റോഡില്‍ ഹില്‍ട്ടണ്‍ ബില്‍ഡിംഗില്‍ മുഴുവന്‍ സൗകര്യങ്ങളോടെയും തുറന്നിരിക്കുകയാണ്. ഇവിടെ ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.
കൊച്ചിയില്‍ വിസയ്ക്ക് അപേക്ഷിച്ചാലും അന്തിമതീരുമാനം ചെന്നൈയിലെ ഡപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസാണ് എടുക്കുക. കഴിഞ്ഞ വര്‍ഷം ചെന്നൈയിലെ ഓഫീസില്‍ നിന്ന് 63,000 വിസകള്‍ അനുവദിച്ചിരുന്നു. കൊച്ചിയിലെ ഓഫീസില്‍ നിന്ന് വിസയ്ക്കായി 7,500 അപേക്ഷകള്‍ ലഭിച്ചു. കൊച്ചിയില്‍ നിന്ന് കഴിഞ്ഞവര്‍ഷം വെറും 1200 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. പക്ഷെ ഇക്കുറി അത് കൂടുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications