പാകിസ്ഥാന്‍ കശ്മീര്‍ പ്രശ്നം ഉയര്‍ത്തിയില്ല
ഇസ്ലാമബാദ്: സാര്‍ക്ക് ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി സഫറുള്ളഖാന്‍ ജമാലി കശ്മീര്‍ പ്രശ്നം പരാമര്‍ശിച്ചില്ല.
അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ ആദ്യമായാണ് കശ്മീര്‍ പ്രശ്നം സംബന്ധിച്ച പരാമര്‍ശം പാകിസ്ഥാന്‍ ഒഴിവാക്കുന്നത്. കഴിഞ്ഞ സാര്‍ക്ക് ഉച്ചകോടിയില്‍ കശ്മീര്‍ പ്രശ്നത്തെ കുറിച്ച് പാകിസ്ഥാന്‍ പ്രത്യക്ഷമായ പരാമര്‍ശം നടത്തിയിരുന്നു. കശ്മീര്‍ പ്രശ്നം പരാമര്‍ശിക്കില്ലെന്ന് ഉച്ചകോടിക്ക് മുമ്പ് പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.
കശ്മീര്‍ പ്രശ്നം സംബന്ധിച്ച് പ്രത്യക്ഷപരാമര്‍ശം നടത്തിയില്ലെങ്കിലും രാഷ്ട്രീയ പ്രശ്നങ്ങള്‍ യാഥാര്‍ഥ്യ ബോധത്തോടെ പരിഹരിക്കണമെന്ന് ജമാലി ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയപ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ തെക്കേ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തികമായ സഹകരണം അസാധ്യമാവും. വിയോജിപ്പുകളും തര്‍ക്കങ്ങളും പരിഹരിച്ച് പരസ്പരവിശ്വാസത്തിന്റേതായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കണമെന്ന് ജമാലി ആവശ്യപ്പെട്ടു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി സഫറുള്ളഖാന്‍ ജമാലി, ഇന്ത്യന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയി എന്നിവര്‍ക്ക് പുറമെ ബംഗ്ലാദേശ് പ്രസിഡന്റ് ഖാലിദ സിയ, ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗ, നേപ്പാള്‍ പ്രധാനമന്ത്രി സൂര്യ ബഹാദൂര്‍ താപ, മാലദ്വീപ് പ്രസിഡന്റ് അബ്ദുള്‍ ഗയൂം, ഭൂട്ടാന്‍ പ്രധാനമന്ത്രി ലിനോപോ ജിഗ്മെ യാസര്‍ തിന്‍ലെ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.












Click it and Unblock the Notifications