Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്പരം വിശ്വസിക്കുക: വാജ്പേയി

ഇസ്ലാമബാദ്: പരസ്പരം അവിശ്വസിക്കുന്നതിന് പകരം വിശ്വാസത്തോടെ മുന്നോട്ടുപോവണമെന്ന് സാര്‍ക്ക് രാജ്യങ്ങളോട് ഇന്ത്യന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയി ആവശ്യപ്പെട്ടു.

ജനവരി നാല് ഞായറാഴ്ച തുടങ്ങിയ 12-ാം സാര്‍ക്ക് ഉച്ചകോടിയെ ജിന്നാ കണ്‍വെന്‍ഷന്‍ സെന്ററില്‍ അഭിസംബോധന ചെയ്യുകയായിരുന്നു വാജ്പേയി.

പരസ്പര സംശയവും സങ്കുചിതമായ വിഭാഗീയതയും നമ്മെ വേട്ടയാടുന്നത് തുടരുകയാണ്. ഇതിന്റെ ഫലമായി സമാധാന താത്പര്യങ്ങള്‍ക്ക് നമ്മുടെ മേഖലയില്‍ വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല.

കുറെ ദശകങ്ങളായി തെക്കേ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് ഒരു ഏകീകൃത സാമ്പത്തിക ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഗുണപരമായ മനോഭാവത്തോടെ നാം മുന്നോട്ടുനോക്കേണ്ടതുണ്ട്.

തെക്കേ ഏഷ്യക്ക് ലോകത്തിന് മുന്നിലുള്ള പ്രതിഛായ നാം മാറ്റേണ്ടിയിരിക്കുന്നു. വിശ്വാസമില്ലായ്മയില്‍ നിന്നും വിശ്വാസത്തിലേക്കും സംഘര്‍ഷത്തില്‍ നിന്നും സമാധാനത്തിലേക്കും എതിര്‍പ്പില്‍ നിന്നും പരസ്പരധാരണയിലേക്കും നാം മാറേണ്ടിയിരിക്കുന്നു- വാജ്പേയി ചൂണ്ടിക്കാട്ടി.

ഉച്ചകോടിയിലെ അടുത്ത മൂന്ന് ദിവസങ്ങളില്‍ സാമ്പത്തിക സഹകരണം, തീവ്രവാദം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് രാഷ്ട്രനേതാക്കള്‍ ചര്‍ച്ച ചെയ്യും. സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്ര വ്യാപാരം നടത്തുന്നതു സംബന്ധിച്ചും ചര്‍ച്ചയുണ്ടാവും.

ഉച്ചകോടിയില്‍ കശ്മീര്‍ പ്രശ്നം ഉയര്‍ത്തില്ലെന്ന വാഗ്ദാനം പാകിസ്ഥാന്‍ പാലിച്ചെങ്കിലും ഉദ്ഘാടന പ്രസംഗത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി സഫറുള്ളഖാന്‍ ജമാലി രാഷ്ട്രീയ തര്‍ക്കങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+