Get Updates
Get notified of breaking news, exclusive insights, and must-see stories!

അലമി ടെക്നോപാര്‍ക്കില്‍ ഓഫീസ് തുടങ്ങും

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴിയുള്ള ഫോട്ടോഗ്രാഫ്-വീഡിയോ ഫയല്‍ വ്യാപാര രംഗത്തെ പ്രമുഖരായ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അലമി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഓഫീസ് തുടങ്ങുന്നു.

ടെക്നോപാര്‍ക്കിലെ ഗായത്രി ബില്‍ഡിംഗിലാണ് ഓഫീസ് സ്ഥാപിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും.

യുകെയിലെ ടോം ജീനും ജെയിംസ് വെസ്റും ചേര്‍ന്നാണ് അലമി സ്ഥാപിച്ചത്. ഫോട്ടോഗ്രാഫുകളുടെയും വീഡിയോ ഫയലുകളുടെയും ഓണ്‍ലൈന്‍ വഴിയുള്ള വ്യാപാരത്തിലാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്.

കമ്പനിയുടെ വെബ്സൈറ്റായ ിന്റെ വിവര ശേഖരത്തില്‍ (ഡാറ്റാ ബേസ്) വീഡിയോ ഫയലുകളും ഫോട്ടോകളും ഉണ്ട്. കമ്പനിയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഫോട്ടോകളും വീഡിയോകളും വളരെ വേഗത്തില്‍ ഡൗണ്‍ ലോഡ് ചെയ്യാനാവും.

യുകെയില്‍ മാത്രം 500 ഫോട്ടോഗ്രാഫര്‍മാണ് കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നത്. ലോകത്തെ 1800 ഫോട്ടോഗ്രാഫര്‍മാരുടെയും 135 ഏജന്‍സികളുടെയും ഫോട്ടോകള്‍ അലാമിയുടെ ഓണ്‍ലൈന്‍ ഷോപ്പിലുണ്ട്. അലമി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഓഫീസ് തുടങ്ങുന്നത് കേരളത്തിലെ പ്രഗത്ഭരായ ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും നല്ല വാര്‍ത്തയാണ്.

ചുരുങ്ങിയ കാലയളവിനുള്ളില്‍ ബിബിസി ഉള്‍പ്പെടെയുള്ള യൂറോപ്പിലെയും യുഎസിലെയും വന്‍കിടക്കാരെ അലമിക്ക് ഉപഭോക്താക്കളായി ലഭിച്ചിട്ടുണ്ട്. വേള്‍ഡ് കപ്പ്, കെട്ടിടങ്ങള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി അഞ്ച് ലക്ഷത്തോളം ഫോട്ടോകളാണ് അലമി. കോമിന്റെ ഓണ്‍ലൈന്‍ ഷോപ്പിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+