കേരളം മികച്ച സംസ്ഥാനമാവും: ആന്റണി
തിരുവനന്തപുരം: 10 വര്‍ഷത്തിനുള്ളില്‍ കേരളത്ത ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി മാറ്റുന്നതിനുള്ള വികസന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ജനവരി അഞ്ച് തിങ്കളാഴ്ച എംജിപി പദ്ധതിയെ കുറിച്ച് പബ്ലിക് റിലേഷന്‍സ് വകുപ്പ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിദേശസഹായമില്ലാതെ വികസന പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകാനാവില്ല. എഡിബി വായ്പയുടെ കാര്യത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച കാര്യങ്ങള്‍ തുടരുക മാത്രമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യുന്നത്. ബംഗാളില്‍ എഡിബി വായ്പ വാങ്ങുന്നത് ശരിയും ഇവിടെ വാങ്ങുന്നത് തെറ്റുമെന്ന നയം ശരിയല്ല.
പരിഷ്കരണ നടപടികളിലൂടെ സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. റവന്യു വരുമാനത്തിന്റെ 105 ശതമാനം ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവയ്ക്ക് നല്‍കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇപ്പോള്‍ അത് 85 ശതമാനമായി കുറയ്ക്കാനായി.
ചടങ്ങില്‍ മന്ത്രി എം. എം. ഹസ്സന്‍ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ചന്ദ്രശേഖരന്‍നായര്‍ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.












Click it and Unblock the Notifications