ഉമ്മന്‍ചാണ്ടിയെയും വക്കത്തെയും ദില്ലിക്ക് വിളിച്ചു
ദില്ലി: യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയെയും സ്പീക്കര്‍ വക്കം പുരുഷോത്തമനെയും ഹൈക്കമാന്റ് ദില്ലിക്ക് വിളിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്റ് ഉപസമിതി തയ്യാറാക്കിയ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇരുവരെയും ദില്ലിക്ക് വിളിച്ചതെന്നാണ് അറിയുന്നത്.
ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി, രമേശ് ചെന്നിത്തല എന്നിവരുമായും ഉപസമിതി ചര്‍ച്ച നടത്തും.
കെ. മുരളീധരനെ മന്ത്രിസഭയിലുള്‍പ്പെടുത്തി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാന്റ് ധാരണയിലെത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ മുരളിയെ മന്ത്രിയാക്കുന്നതിനോട് ഉമ്മന്‍ചാണ്ടിക്കും വക്കം പുരുഷോത്തമനും എതിര്‍പ്പുണ്ട്. ഈ സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളെ കുറിച്ച് അഭിപ്രായം ആരായാനാണ് ഇരുവരെയും ദില്ലിക്ക് വിളിച്ചത്.
ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് തന്റെ സഹപ്രവര്‍ത്തകരുടെ കൂടി അഭിപ്രായം തേടണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇരുവരെയും ദില്ലിക്ക് വിളിച്ചത്.












Click it and Unblock the Notifications