കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി
കൊച്ചി: കൊച്ചി നഗരത്തില്‍ അക്രമികള്‍ ഒരു യുവാവിനെ കൊലപ്പെടുത്തി. കൊച്ചിയിലെ ഗുണ്ടാ അക്രമങ്ങളുടെ തുടര്‍ച്ചയായാണ് ഈ സംഭവം.
എളമക്കര തെക്കുംതലപ്പറമ്പില്‍ സുധീഷാണ് (29) കൊല ചെയ്യപ്പെട്ടത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് അറിയുന്നത്.
എസ്ആര്‍എംറോഡിലെ ഒരു ഇറച്ചിക്കോഴി വില്പനശാലയിലാണ് ഇയാള്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടത്.
സംഭവത്തോട് അനുബന്ധിച്ച് മൂന്ന് പേരെ അറസ്റ് ചെയ്തു. കൊച്ചിയില്‍ ഈയിടെയായി ഗുണ്ടാ വിളയാട്ടം കൂടിയിരിക്കുകയാണ്.












Click it and Unblock the Notifications