രാഘവന്റെ പ്രസ്താവന അബദ്ധം: മുരളി
കോഴിക്കോട്: ഉപമുഖ്യമന്ത്രിസ്ഥാനം ലീഗിന് നല്കണമെന്ന രാഘവന്റെ പ്രസ്താവന അബദ്ധജടിലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. ക്ഷണിക്കാത്ത കല്ല്യാണത്തിന് പോയി ഉണ്ണാതിരിക്കുന്നതാണ് രാഘവന് നല്ലതെന്നും ലീഗിലെ കാര്യങ്ങള്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പറയുമെന്നും മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഒരാഴ്ചയ്ക്കകം സോണിയാഗാന്ധി തീരുമാനിയ്ക്കും. കരുണാകരനും ആന്റണിയും അടുത്ത ദിവസം തന്നെ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയിലെ തീരുമാനം അന്തിമമായിരിക്കും. ഇത് ധിക്കരിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. - മുരളീധരന്‍ പറഞ്ഞു.
ന്യൂനപക്ഷത്തിനെതിരെ ആന്റണി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസിനോടുള്ള അവിശ്വാസ്യത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്. അതിനാല്‍ ഒരു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള അന്തരീക്ഷമല്ല കേരളത്തില്‍ ഇപ്പോഴുള്ളത്.- മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മുരളി പാണക്കാട് ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. മുക്കാല്‍ മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ലീഗ് ശക്തമായി മുരളീധരനോട് ആവശ്യപ്പെട്ടതായി ശിഹാബ് തങ്ങള്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications