പണിമുടക്കില്‍ നിന്ന് പിന്മാറണം: പിള്ള
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ മോട്ടോര്‍വാഹന പണിമുടക്ക് നടക്കുന്ന ജനവരി ആറ് ചൊവാഴ്ച പൊലീസ് സംരക്ഷണമില്ലാത്ത റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ലെന്ന് ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള അറിയിച്ചു.
ജനവരി അഞ്ച് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീര്‍ഥാടനവും മധ്യതിരുവിതാംകൂറില്‍ നടക്കുന്ന കണ്‍വെന്‍ഷനുകളും കണക്കിലെടുത്ത് പണിമുടക്കില്‍ നിന്ന് തൊഴിലാളി യൂണിയനുകള്‍ പിന്‍മാറണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് അഖിലേന്ത്യാ പ്രശ്നമാണെന്നിരിക്കെ ഇവിടെ മാത്രം പണിമുടക്ക് നടത്തി കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഇവിടെ മാത്രം സമരം നടത്തിയതു കൊണ്ട് ഒരു പ്രയോജനവുമില്ല.
ബസ് ചാര്‍ജ് കൂട്ടുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മന്ത്രി തീവണ്ടി ചാര്‍ജിനേക്കാള്‍ ബസ് ചാര്‍ജ് കൂടുന്നത് നല്ല പ്രവണതയല്ലെന്ന് പറഞ്ഞു.












Click it and Unblock the Notifications