Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൊവാഴ്ച വാഹന പണിമുടക്ക്

തിരുവനന്തപുരം : ജനുവരി ആറ് ചൊവാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്കാണ്. പന്ത്രണ്ട് മണിയ്ക്കൂറആണ് പണിമുടക്ക്. പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് ഭരണ-പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്ത മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. മോട്ടോര്‍ വാഹനങ്ങളൊന്നും നിരത്തിലിറങ്ങില്ലെന്ന് വിവിധ യൂണിയനുകള്‍ അറിയിച്ചു.

സ്വകാര്യ വാഹനങ്ങല്‍ റോഡില്‍ ഇറക്കരുതെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ റോഡിലിറക്കരുതെന്നാണ് സംഘടനകളുടെ ആവശ്യം.

ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളും, ആശുപത്രി, പാല്‍ വാഹനങ്ങളും തടയില്ലെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

പകല്‍ നേര പണിമുടക്ക് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണി വരെയാണ്. ടാക്സി, ടെമ്പോ, ട്രക്കര്‍, ഓട്ടോറിക്ഷ, ജീപ്പ്, ലോറി, മിനിലോറി, സ്വകാര്യ ബസ് എന്നിവ ഓടില്ല. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി., ബി.എം.എസ്., യു.റ്റി.യു.സി., എസ്.റ്റി.യു., ഐ.എന്‍.എല്‍.സി. എന്നീ ട്രേഡ് യൂണിയനുകളാണ് പണിമുടക്കുന്നത്.

സമരം കാരണം സര്‍ക്കാര്‍ ഗതാഗത സംവിധാനവും ശരിയായ രീതിയില്‍ നടത്താനാവില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്കില്‍ നിന്ന് പിന്മാറണമെന്നും പിള്ള സംഘടനകളോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+