കേരളത്തില്‍ 93 കോടിയുടെ വൈദ്യുതി തട്ടിപ്പ്
പാലക്കാട്: വൈദ്യുതി മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വിജിലന്‍സ് വകുപ്പ് 93 കോടിയുടെ വൈദ്യുതി തട്ടിപ്പ് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ ചീഫ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. യഥാര്‍ത്ഥ വസ്തുത മറച്ചുവച്ച് സ്വകാര്യകമ്പനിയ്ക്ക് 93 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായാണ് കണ്ടെത്തല്‍.
വാളയാറിലെ ഹൈടെക് ഇലക്ട്രോണിക്സ് ആന്റ് ഹൈഡ്രോ പവര്‍ ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് നിയമവിരുദ്ധമായി വൈദ്യുതി ചാര്‍ജ്ജില്‍ ഇളവ് ചെയ്യുക വഴി 93 കോടിയുടെ നഷ്ടം ഖജനാവിന് വരുത്തി എന്നതാണ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരായ കുറ്റം.












Click it and Unblock the Notifications