ചൊവയില്‍ നിന്നും ചിത്രങ്ങള്‍ കിട്ടിത്തുടങ്ങി
പസദേന(കാലിഫോര്‍ണിയ): കഴിഞ്ഞ ദിവസം ചൊവാഗ്രഹത്തിലിറങ്ങിയ നാസയുടെ ബഹിരാകാശവാഹനമായ സ്പിരിറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ കിട്ടിത്തുടങ്ങി. ചൊവാഗ്രഹത്തിന്റെ കല്ലും മണ്ണും നിറഞ്ഞ പ്രതലത്തിന്റെ ഡസന്‍ കണക്കിന് ചിത്രങ്ങള്‍ നാസയില്‍ എത്തിയിട്ടുണ്ട്.
ചൊവയില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന സൂര്യന്‍ അസ്തമിക്കുന്നതിന്റെ ഒരു കൂട്ടം ചിത്രങ്ങള്‍ ഇതില്‍ ഏറെ കൗതുകമുള്ളതായി. ആറ് ചക്രങ്ങളുള്ള സ്പിരിറ്റ് ചൊവയുടെ ഒരു ഭാഗം മുഴുവന്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിയ്ക്കും. 180 ദിവസം നീണ്ടുനില്ക്കുന്ന ചൊവാ പര്യടനം തുടങ്ങണമെങ്കില്‍ നാസ ഉപഗ്രഹവുമായുള്ള കേബിള്‍ ബന്ധം വിച്ഛേദിക്കണം. വൈകാതെ കേബിള്‍ ബന്ധം വിച്ഛേദിക്കുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.
മണിക്കൂറില്‍ 19,000 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞ്, 50 കോടി കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ഈ ഉപഗ്രഹം ചൊവയില്‍ എത്തിയത്.
നാസ ചൊവയുടെ മറ്റേ പ്രതലത്തില്‍ പര്യടനം നടത്താന്‍ ഒപ്പോര്‍ച്ചുണിറ്റി എന്ന ഒരു ഉപഗ്രഹം കൂടി അയയ്ക്കുന്നുണ്ട്. ജനവരി അവസാനത്തോടെ ഒപ്പോര്‍ച്ചുണിറ്റി ചൊവയിലെത്തും.












Click it and Unblock the Notifications