Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജ്പേയിയും മുഷാറഫും ചര്‍ച്ച നടത്തി

SAARC Logoഇസ്ലാമബാദ്: പ്രധാനമന്ത്രി വാജ്പേയിയും പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേശ് മുഷാറഫും ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച ഇസ്ലാമബാദില്‍ കൂടികാഴ്ച നടത്തി. സാര്‍ക്ക് സമ്മേളനത്തിനിടയിലായിരുന്നു കൂടികാഴ്ച.

കൂടികാഴ്ചയ്ക്കായി വാജ്പേയി ജനറല്‍ മുഷാറഫിന്റെ ഐവന്‍ എ സദര്‍ എന്ന ഔദ്യോഗിക വസതിയിലേയ്ക്ക് പോവുകയായിരുന്നു. ഇത് വെറും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.

പ്രസിഡണ്ടിന്റെ വസതിയിലേയ്ക്ക് പോകുന്നതിന് മുമ്പ് മുഷാറഫുമായി ഒരു സൗഹൃദ സന്ദര്‍നത്തിന് പോവുകയാണെന്ന് പ്രധാനമന്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നു. ഉഭയ കക്ഷി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രണ്ട് വര്‍ഷം മുമ്പ് ഇരുവരും ആഗ്രയില്‍ വച്ച് ഉഭയകക്ഷി കാര്യങ്ങള്‍ ചര്‍ച്ച നടത്താനായി കൂടികാഴ്ച നടത്തിയിരുന്നു. അതിന് ശേഷം നടക്കുന്ന കൂടികാഴ്ചയാണിത്. ആഗ്ര ചര്‍ച്ച പരാജയമായിരുന്നു.

ഡിസംബര്‍ നാല് ഞായറാഴ്ച രാത്രി ജനറല്‍ മുഷാറഫ് സാര്‍ക്ക് നേതാക്കള്‍ക്ക് നല്‍കിയ വിരുന്നില്‍ പ്രധാനമന്ത്രി വാജ്പേയിയും പങ്കെടുത്തിരുന്നു. ഞായറാഴ്ച വാജ്പേയി പാകിസ്ഥാന്‍ പ്രധാനമന്ത്രി സഫറുള്ള ജമാലിയുമായും ചര്‍ച്ച നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+