കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജമുദ്രപത്രം: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാജമുദ്രപത്ര ഇടപാടുകളെയും ബന്ധപ്പെട്ട കേസുകളെയും കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

തിരുവനന്തപുരം സബ്കളക്ടര്‍ 2002 നവംബറില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ സിബിഐ അന്വേഷണത്തിനുണ്ടാവുന്ന കാലതാമസവും പ്രശ്നത്തിന്റെ ഗൗരവവും കണക്കിലെടുത്ത് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താന്‍ കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു.

വ്യാജമുദ്രപത്രങ്ങള്‍ ഉപയോഗിച്ച് 20 ലക്ഷം രൂപയുടെ ഇടപാട് സംസ്ഥാനത്ത് നടന്നുവെന്നാണ് സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിന് ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങും.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മുദ്രപത്രങ്ങളുടെ വിതരണത്തെയും രജിസ്ട്രേഷനായി ഉപയോഗിച്ച മൊത്തം മുദ്രപത്രങ്ങളുടെ എണ്ണത്തെയും സംബന്ധിച്ച വിശദവിവരങ്ങള്‍ ശേഖരിച്ച് സമര്‍പ്പിക്കാന്‍ ട്രഷറി ഡയറക്ടര്‍ കെ. വി. തോമസിനോട് യോഗം നിര്‍ദേശിച്ചു.

മുദ്രപത്ര വിതരണത്തിലെ സുരക്ഷാപരമായ വശങ്ങളെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥന്‍മാര്‍ ഉള്‍പ്പെട്ട ഒരു സമിതി രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X