കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎഡ് കോളജ്: ഹൈക്കോടതി സ്റേ ചെയ്തു

  • By Staff
Google Oneindia Malayalam News

കൊച്ചി: 21 സ്വാശ്രയ ബിഎഡ് കോളജുകള്‍ക്ക് കൂടി അനുമതി നല്‍കുന്നതിനുള്ള മന്ത്രിസഭയുടെ നടപടി ഹൈക്കോടതി സ്റേ ചെയ്തു.

ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് 75 സ്വാശ്രയ ബിഎഡ് കോളജുകള്‍ക്ക് അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതിന് ശേഷം എന്‍ഒസി നല്‍കുന്ന കോളജുകളുടെ ലിസ്റില്‍ 21 കോളജുകളുടെ പേര് കൂടി ചേര്‍ത്ത നടപടിയാണ് ഹൈക്കോടതി സ്റേ ചെയ്തത്.

21 സ്വാശ്രയ കോളജുകള്‍ക്ക് കൂടി അനുമതി നല്‍കുന്നതിനുള്ള തീരുമാനം നേരത്തെ വിവാദമുയര്‍ത്തിയിരുന്നു. ചിലരുടെ ചരടുവലിയെ തുടര്‍ന്നാണ് 75 ബിഎഡ് കോളജുകളുടെ ലിസ്റ് 96 ആയി മാറിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.

75 സ്വാശ്രയ കോളജുകള്‍ തുടങ്ങുന്നതിനാണ് സംസ്ഥാനത്ത് സാധ്യതയുള്ളതെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചില കേസുകളുടെ വാദം കേള്‍ക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ അഭിപ്രായം ഹൈക്കോടതി തേടിയത്. യോഗ്യതയുള്ളവര്‍ക്കെല്ലാം തങ്ങള്‍ കോഴ്സ് നല്‍കാന്‍ അനുമതി നല്‍കുമെന്ന് എന്‍സിടിഇ അറിയിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് എത്ര ബിഎഡ് കോളജുകള്‍ക്ക് സാധ്യതയുണ്ടെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞത്.

ഇത് അനുസരിച്ചാണ് എന്‍ഒസി നല്‍കുന്ന 75 കോളജുകളുടെ ലിസ്റ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയത്. എന്നാല്‍ മന്ത്രിസഭ ഈ ലിസ്റിന് അംഗീകാരം നല്‍കിയതിന് ശേഷം ലിസ്റില്‍ 21 കോളജുകളുടെ പേര് കൂടി ചേര്‍ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X