മാറാട് പ്രത്യേകകോടതി 9 മുതല്‍
കോഴിക്കോട്: മാറാട് സംഭവത്തോടനുബന്ധിച്ചുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതിയുടെ പ്രവര്‍ത്തനം ജനവരി ഒമ്പത് മുതല്‍ തുടങ്ങും. എരഞ്ഞിപ്പാലത്തെ അടച്ചുപൂട്ടിയ ജിഎല്‍പി സ്കൂള്‍ കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിയ്ക്കുക.
മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിയായി തൃശൂര്‍ എംഎസിടി ജഡ്ജിയായിരുന്ന ബാബു മാത്യു പി. ജോസഫിനെ നിയമിച്ചിട്ടുണ്ട്. മാറാട് കേസ് കൈകാര്യം ചെയ്യുന്ന കോടതി ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ആറ്) എന്ന പേരില്‍ അറിയപ്പെടും.
അനന്തകൃഷ്ണ നാവട ഈ കോടതിയുടെ മജിസ്ട്രേറ്റായി പ്രവര്‍ത്തിയ്ക്കും. കോടതിയുടെ ഉദ്ഘാടനം ജനവരി 9ന് രാവിലെ 10 മണിയ്ക്ക് ഹൈക്കോടതി ജഡ്ജി ജെ.ബി. കോശി നിര്‍വഹിയ്ക്കും. മാറാട് രണ്ട് ഘട്ടങ്ങളിലായി നടന്ന കലാപങ്ങളോടനുബന്ധിച്ചുള്ള കേസുകളാണ് പ്രത്യേക കോടതിയില്‍ വിചാരണ ചെയ്യുക.












Click it and Unblock the Notifications