വാഹന പണിമുടക്ക് പൂര്‍ണം
തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടിയതില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ സംസ്ഥാനത്ത് നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണം.
രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് പണിമുടക്ക്. സ്വകാര്യ ബസ്, ടാക്സി കാര്‍, ലോറി, ഓട്ടോ എന്നിവയൊന്നും ഓടുന്നില്ല. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, യുടിയുസി, എസ്ടിയു, ഐഎന്‍എല്‍സി തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്വകാര്യ വാഹനങ്ങളെയും ആശുപത്രി, പാല്‍ വിതരണം തുടങ്ങിയ അവശ്യ സര്‍വീസുകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള വാഹന സര്‍വീസുകളെയും പണിമുടക്ക് ബാധിച്ചില്ല.
സംസ്ഥാനത്തിന്റെ മിക്ക ഭാഗത്തും പണിമുടക്ക് പൂര്‍ണമാണ്. തിരുവനന്തപുരം ഡിപ്പോയില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ റദ്ദാക്കി. ചില സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി പൊലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്തുന്നുണ്ട്. പണിമുടക്കിനെ തുടര്‍ന്ന് പല സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.












Click it and Unblock the Notifications