വക്കം ഉപസമിതിയുമായി ചൊവാഴ്ച ചര്‍ച്ച നടത്തും
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിയോഗിക്കപ്പെട്ട ഹൈക്കമാന്റ് ഉപസമിതിയുമായി നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ജനവരി ആറ് ചൊവാഴ്ച ദില്ലിയില്‍ ചര്‍ച്ച നടത്തും.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായും വക്കം കൂടിക്കാഴ്ച നടത്തിയേക്കും. ഹൈക്കമാന്റിന്റെ നിര്‍ദേശ പ്രകാരമാണ് വക്കം ദില്ലിയിലെത്തിയത്.
കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയിലെ നിര്‍ദേശങ്ങളെ കുറിച്ച് അഭിപ്രായം തേടുന്നതിനാണ് വക്കത്തെ ദില്ലിയിലേക്ക് വിളിപ്പിച്ചത്.
ഉപസമിതി രൂപം നല്‍കിയ ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ വക്കം പുരുഷോത്തമനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കുകയെന്ന നിര്‍ദേശവും ഉള്‍പ്പെടുന്നുണ്ടെന്നാണ് അറിയുന്നത്. നേതൃമാറ്റം എന്ന അടിസ്ഥാനപരമായ ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ കരുണാകര വിഭാഗം തയ്യാറായതിന് പകരമായി അവരെ തൃപ്തിപ്പെടുത്തുന്ന നടപടികളില്‍ ഒന്നായാണ് ഈ നിര്‍ദേശം ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ ഉള്‍പ്പെടുത്തിയത്.
യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി എന്നിവരുമായും ഹൈക്കമാന്റ് ഉപസമിതി ചര്‍ച്ച നടത്തിയേക്കും.












Click it and Unblock the Notifications