സിപിഎമ്മില്‍ വിദേശബന്ധം: തെളിവ് ശേഖരിയ്ക്കുന്നു
തിരുവനന്തപുരം: ജനകീയാസൂത്രണമുള്‍പ്പെടെയുള്ള പദ്ധതികള്‍ പാര്‍ട്ടിയെക്കൊണ്ട് നടപ്പാക്കിയതിന് പിന്നില്‍ സാമ്രാജ്യത്വശക്തികളുടെ ഗൂഡാലോചനയുണ്ടെന്ന് സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ വിശ്വസിയ്ക്കുന്നു. ഈ പശ്ചാത്തലത്തില്‍ സിപിമ്മിലെ സാമ്രാജ്യത്വ ഇടപെടലിനെക്കുറിച്ച് വിശദമായ തെളിവ് ശേഖരിയ്ക്കല്‍ നടക്കുന്നു.
വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് തെളിവെടുക്കല്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ നായനാര്‍, ഇ. ബാലാനന്ദന്‍ എന്നിവരുടെ പിന്തുണയും വിഎസിനുണ്ട്. പാര്‍ട്ടിയ്ക്കെതിരായ സിദ്ധാന്തം അവതരിപ്പിച്ചതിന്റെ പേരില്‍ നടപടി എം.പി. പരമേശ്വരനെതിരെ മാത്രമായി ഒതുക്കിക്കൂടെന്ന് വിഎസിന് നിര്‍ബന്ധമുണ്ട്. അതിനാലാണ് വിശദമായ തെളിവുകള്‍ ശേഖരിയ്ക്കാന്‍ അദ്ദേഹം തന്നെ നേരിട്ട് ഇറങ്ങിയിരിക്കുന്നത്.
പാര്‍ട്ടിയ്ക്കുള്ളിലെ സിഐഎ ബന്ധത്തെക്കുറിച്ച് നേരത്തെ പഠനം നടത്തിയിട്ടുള്ള ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരില്‍ നിന്നാണ് പ്രധാനമായും തെളിവുകള്‍ ശേഖരിയ്ക്കുന്നത്. കണ്ണൂര്‍ ജില്ലാകമ്മിറ്റിയ്ക്കാണ് ഇതിന്റെ ചുമതല. പാര്‍ട്ടിയ്ക്കുള്ളില്‍ സാമ്രാജ്യത്വദല്ലാളന്മാര്‍ കടന്നുകൂടിയിട്ടുണ്ടെന്നതിന് തന്റെ പക്കല്‍ തെളിവുകളുണ്ടെന്ന് നേരത്തെ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications