ഇന്ത്യ, പാക് ചര്‍ച്ച ഫിബ്രവരിയില്‍
ഇസ്ലാമബാദ്: ഇന്ത്യയും പാകിസ്ഥാനും ഫിബ്രവരിയില്‍ വിപുലമായ തോതില്‍ സമാധാനചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. ജനവരി ആറ് ചൊവാഴ്ച ഇന്ത്യയുടെ വിദേശകാര്യമന്ത്രി യശ്വന്ത് സിന്‍ഹയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
കശ്മീരിന്മേലുള്ള ദശകങ്ങള്‍ നീണ്ട തര്‍ക്കം ഈ ചര്‍ച്ചകളില്‍ പരിഹരിയ്ക്കാനാവുമെന്ന് ഇരുരാഷ്ട്രങ്ങളും പ്രത്യാശിയ്ക്കുന്നുണ്ടെന്നും സിന്‍ഹ പറഞ്ഞു.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സാര്‍ക്ക് ഉച്ചകോടിയ്ക്കിടയില്‍ പ്രധാനമന്ത്രി വാജ്പേയിയും പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് ഫിബ്രവരിയില്‍ സംഭാഷണം തുടരാന്‍ തീരുമാനമായത്.
1947ല്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ കശ്മീര്‍ രണ്ടായി പിളര്‍ന്നു. അതിന് ശേഷം കശ്മീരിനെച്ചൊല്ലി രണ്ട് തവണ ഇന്ത്യയും പാകിസ്ഥാനും യുദ്ധം നടത്തി.












Click it and Unblock the Notifications