യുഎസിലെത്തുന്നവരുടെ വിരലടയാളം ശേഖരിയ്ക്കുന്നു
അറ്റ്ലാന്റ: യുഎസില്‍ ഇറങ്ങുന്ന വിദേശയാത്രക്കാരുടെ വിരലടയാളം യുഎസ് അധികൃതര്‍ ശേഖരിച്ചുതുടങ്ങി. കപ്പലിലും വിമാനങ്ങളിലും വന്നിറങ്ങുന്ന മുഴുവന്‍ വിദേശികളായ യാത്രക്കാരുടെയും വിരലടയാളവും ഫോട്ടോകളും എടുക്കുന്നുണ്ട്.
തീവ്രവാദികള്‍ രാജ്യത്തിനകത്ത് കടക്കുന്നത് തടയാനാണ് ഈ നീക്കം. രാജ്യത്തെ 115 വിമാനത്താവളങ്ങളിലും 14 തുറമുഖങ്ങളിലും എത്തുന്നവിദേശയാത്രക്കാരുടെ വിരലടയാളവും ഫോട്ടോഗ്രാഫും എടുക്കുന്നുണ്ട്.
ബയോമെട്രിക്സ് എന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. സന്ദര്‍ശകരെ തിരിച്ചറിയാന്‍ ബയോമെട്രിക്സ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യരാഷ്ട്രമാണ് യുഎസഎന്ന് ഗതാഗത സുരക്ഷാചുമതലയുള്ള അണ്ടര്‍സെക്രട്ടറി ഹച്ചിസണ്‍ പറഞ്ഞു.
പല വിദേശരാഷ്ട്രങ്ങളും ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിയ്ക്കുന്നുണ്ട്. അതേ സമയം 27 രാഷ്ട്രങ്ങളിലെ പൗരന്മാരെ ഈ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. യൂറോപ്യന്‍ രാഷ്ട്രങ്ങളാണ് ഇതില്‍ അധികവും.












Click it and Unblock the Notifications