മഹീന്ദ്ര പുതിയ മോഡലുകളിറക്കി
ചെന്നൈ: മഹീന്ദ്ര ആന്റ് മഹീന്ദ്ര ബൊലെറൊയുടെ പുതിയ മോഡലുകളിറക്കി. ബോലെറ എക്സ്എല്‍, ബൊലെറൊ എക്സ്എള്‍എസ് എന്നീ മോഡലുകളാണ് പുറത്തിറക്കിയത്.
ജനവരി ഏഴ് ബുധനാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് പുതിയ ബൊലെറൊ മോഡലുകള്‍ പുറത്തിറക്കിയത്. ആദ്യവര്‍ഷം ഈ മോഡലുകളുടെ 12,000 ഓളം യൂണിറ്റുകള്‍ സ്ഥാപിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി മഹീന്ദ്ര ആന്റ് മഹീന്ദ്ര മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ നളിന്‍ മേത്ത പഞ്ഞു.
ബൊലെറൊ എക്സ്എല്ലിന് 4.7 ലക്ഷവും ബൊലെറൊ എക്സ്എല്‍എസിന് 4.9 ലക്ഷവുമാണ് വില. ഏഴ്, ഒമ്പത്, 10 സീറ്റുകളിലായി വിവിധ മോഡലുകള്‍ ലഭ്യമാണ്.
സാധാരണ ബൊലെറൊ മോഡലിന്റെ ഉത്പാദനം തുടരും. ഈ മോഡലിന് ധാരാളമായി ഉപഭോക്താക്കളെത്തുന്നുണ്ടെന്ന് നളിന്‍ മേത്ത പറഞ്ഞു.












Click it and Unblock the Notifications