സ്വര്‍ണ്ണത്തിന് റിക്കാര്‍ഡ് വില
മുംബൈ: കഴിഞ്ഞ 16 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നവിലയാണ് സ്വര്‍ണ്ണത്തിനിപ്പോള്‍. സ്വര്‍ണ്ണത്തിന് നേരിടുന്ന ക്ഷാമം, ഡോളറിന്റെ വിലയിടിവ്, വിവാഹസീസണ്‍ മൂലം ഉയര്‍ന്ന ആവശ്യം എന്നിവയാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം.
സ്വര്‍ണ്ണം പവന് (എട്ട് ഗ്രാം) 5120 രൂപയാണ് ഇപ്പോഴത്തെ വില. 1988 ഡിസംബറിന് ശേഷമുള്ളഏറ്റവും വലിയ വിലയാണിത്. പത്ത് ഗ്രാമിന് 6400 രൂപയാണ് വില.
സ്വര്‍ണ്ണവില ഇനിയും ഉയര്‍ന്നേക്കുമെന്നതിനാല്‍ ചില മൊത്ത വ്യാപാരികള്‍ കയ്യിലുള്ള സ്വര്‍ണ്ണം വില്ക്കാന്‍ മടിക്കുന്ന സ്ഥിതിയുമുണ്ട്. കല്ല്യാണക്കാലമായതിനാല്‍ വില ഉയര്‍ന്നിട്ടുണ്ടെങ്കിലും കച്ചവടത്തിന് കുറവില്ല. ഇത് സ്വര്‍ണ്ണത്തിന്റെ ചില്ലറ വില്പനയുടെ അവസ്ഥയാണ്. എന്നാല്‍ വന്‍തോതില്‍ സ്വര്‍ണ്ണ വ്യാപാരം നടക്കുന്ന മുംബൈ ബുള്ള്യന്‍ വിപണിയില്‍ വന്‍ തോതില്‍ കച്ചവടം നടന്നെങ്കിലും ഇതില്‍ പ്രധാനം ഉഹകച്ചവടമായിരുന്നു. വാങ്ങിയ വളരെ കുറച്ച് ആളുകള്‍ മാത്രമേ സ്വര്‍ണ്ണം പണം നല്‍കി സ്വന്തമാക്കിയുള്ളു.
വെള്ളിയുടെ വിലയിലും വന്‍ വര്‍ദ്ധനയാണ് ഉണ്ടായത്. ഒരു കിലൊയ്ക്ക് 9,880 രൂപയാണ് വെള്ളിയുടെ വില. ഇത് റെക്കോഡ് തന്നെ.












Click it and Unblock the Notifications