കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവേക്പോള്‍ മികച്ച മാനേജര്‍

  • By Staff
Google Oneindia Malayalam News

മുംബൈ: ബിസിനസ് വീക്ക് വാരിക നടത്തിയ സര്‍വേയില്‍ 2003 ലെ മികച്ച മാനേജര്‍മാരില്‍ ഒരാളായി വിപ്രോ ചെയര്‍മാന്‍ വിവേക് പോളിനെ തിരഞ്ഞെടുത്തു.

പോളിന് പുറമെ, റോസ് മാരി ബ്രാവോ (ബര്‍ബറി), സ്റീവ് ജോബ്സ്(ആപ്പിള്‍), ബോബ് റൈറ്റ് (എന്‍ബിസി ടിവി), ക്രെയ്ഗ് ബാരറ്റ്(ഇന്റല്‍), ഓറിന്‍ സ്മിത്ത്(സ്റാര്‍ ബക്ക്സ് സിഇഒ) എന്നിവരെയാണ് ബിസിനസ് വീക്ക് മികച്ച മാനേജര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനാണ് വിവേക് പോള്‍. വിപ്രോയുടെ സിഇഒ ആയി 1999ല്‍ ആണ് വിവേക് പോള്‍ നിയമിക്കപ്പെടുന്നത്. ഇപ്പോള്‍ വിവേക് പോളിന്റെ വാര്‍ഷിക ശമ്പളം 5.21 കോടിയാണ്. വിപ്രോയെ 15 കോടി ഡോളര്‍ കമ്പനിയില്‍ നിന്ന് 100 കോടി ഡോളര്‍ വലിപ്പമുള്ള കമ്പനിയാക്കി ഉയര്‍ത്തിയതിന് പിന്നില്‍ വിവേക് പോളിന്റെ ഭാവനയാണെന്ന് ബിസിനസ് വീക്ക് പറയുന്നു.

ഐബിഎം, ആക്സ്വഞ്ചര്‍ തുടങ്ങിയ കമ്പനികളുടെ ബിസിനസ്അവസരങ്ങള്‍ വിപ്രോയ്ക്ക് നേടിയെടുക്കാനായത് വിവേക് പോളിന്റെ ആസൂത്രണത്തിലൂടെയാണെന്നും ബിസിനസ് വീക്ക് പറയുന്നു. ചെറുകമ്പനികളെ വിഴുങ്ങി വളരുക എന്നതാണ് വിവേക് പോളിന്റെ നയം.

45 വയസ്സുകാരനായ വിവേക്പോള്‍ എഞ്ചിനീയറിംഗ് ബിരുദത്തിന് ശേഷം മസാച്ച് സെറ്റ് സര്‍വകലാശാലയില്‍ നിന്നും എംബിഎ നേടിയിരുന്നു.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ വിപ്രോയെ ലോകത്തിലെ മികച്ച 10 സോഫ്റ്റ്വെയര്‍ സേവന കമ്പനികളില്‍ ഒന്നാക്കി വളര്‍ത്തിയെടുക്കുകയാണ് വിവേക്പോളിന്റെ ലക്ഷ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X