Get Updates
Get notified of breaking news, exclusive insights, and must-see stories!

പാട്ടകൃഷി: നിയന്ത്രണം നീക്കാന്‍ നിര്‍ദേശം

ദില്ലി: കൃഷിഭൂമി പാട്ടത്തിന് നല്‍കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

സംസ്ഥാന മന്ത്രിമാരുടെ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗാണ് ഈ നിര്‍ദേശം നല്‍കിയത്. ഭൂമി പാട്ടത്തിന് നല്‍കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്താല്‍ രാജ്യത്തെ കൃഷിഭൂമി കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാമെന്ന് രാജ്നാഥ്സിംഗ്പറഞ്ഞു.

കൃഷിഭൂമി പാട്ടത്തിന് നല്‍കുന്നതിനുള്ള നിലവിലുള്ള വ്യവസ്ഥകള്‍ ഭൂമി നഷ്ടപ്പെടുമെന്ന ആശങ്ക മൂലം ഭൂമിയുടെ ഉടമകള്‍ തങ്ങളുടെ ഭൂമി കൃഷി ചെയ്യാതെയിടുന്നതിന് കാരണമാവുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയന്ത്രണങ്ങള്‍ നീക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമി പ്രയോജനപ്രദമായി ഉപയോഗിക്കാനാവും. നടപ്പ് വിപണി വിലയുടെ അടിസ്ഥാനത്തില്‍ പാട്ടത്തുക കണക്കാക്കി കര്‍ഷകര്‍ക്ക് നല്‍കും. പാട്ടത്തിനെടുക്കുന്ന ഭൂമി അതേ കര്‍ഷകന് തന്നെ കൃഷിക്കായി നല്‍കും. പാട്ടത്തിന്റെ സമയപരിധി ഇരുവരും ചേര്‍ന്നായിരിക്കും തീരുമാനിക്കുന്നത്. ഒരു സാഹചര്യത്തിലും കര്‍ഷകന് ഭൂമിയുടെ ഉടമസ്ഥ നഷ്ടപ്പെടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+