Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോര്‍മുല സ്വീകാര്യമല്ല: കരുണാകരവിരുദ്ധര്‍

തിരുവനന്തപുരം: അച്ചടക്കലംഘനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത ഒത്തുതീര്‍പ്പ് ഫോര്‍മുല സ്വീകാര്യമല്ലെന്ന് കരുണാകരവിരുദ്ധരുടെ യോഗം വ്യക്തമാക്കി.

കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ കടുത്ത അച്ചടക്ക ലംഘനമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തിയതെന്ന് യോഗം വിലയിരുത്തി. അച്ചടക്കലംഘനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ അവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്ന നടപടിയെ അംഗീകരിക്കാനാവില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.

കരുണാകരവിരുദ്ധരുടെ വികാരം കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി ദില്ലിക്ക് പോവും. ജനവരി അഞ്ച് തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായാണ് ചൊവാഴ്ചയും കരുണാകരവിരുദ്ധരുടെ യോഗം നടന്നത്.

ദില്ലിക്ക് വരണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പലവട്ടം ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചതിന് ശേഷമേ ദില്ലിക്ക് വരുന്ന കാര്യത്തെ കുറിച്ച് പറയാനാവൂവെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

തിങ്കളാഴ്ച ചേര്‍ന്ന കരുണാകര വിരുദ്ധരുടെ യോഗത്തില്‍ ഉമ്മന്‍ചാണ്ടി ചര്‍ച്ചയ്ക്കായി ഇനിയും ദില്ലിയില്‍ പോവേണ്ടതില്ലെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. എന്നാല്‍ അഹമ്മദ് പട്ടേല്‍ വീണ്ടും വിളിച്ചതിനെ തുടര്‍ന്ന് ചൊവാഴ്ച കരുണാരവിരുദ്ധര്‍ യോഗം ചേര്‍ന്നു. തങ്ങളുടെ അഭിപ്രായം ഹൈക്കമാന്റിനെ അറിയിക്കാന്‍ ഉമ്മന്‍ചാണ്ടി ദില്ലിക്ക് പോവണമെന്ന് യോഗം തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+