Get Updates
Get notified of breaking news, exclusive insights, and must-see stories!

പരമേശ്വരന്‍മാര്‍ ഒരു പോലെ ചിന്തിക്കുന്നു

കണ്ണൂര്‍: സിപിഎം ബുദ്ധിജീവി എം. പി. പരമേശ്വരന്റെ നാലാം ലോക സിദ്ധാന്തം ആര്‍എസ്എസ് സൈദ്ധാന്തികന്‍ പി. പരമേശ്വരന്റെ വര്‍ഗസമന്വയ സിദ്ധാന്തവുമായി സമാനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

പി. പരമേശ്വരന്‍ ചിന്തിക്കുന്നതു പോലെയാണ് എം. പി. പരമേശ്വരന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്ന് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. ജനവരി ഏഴ് ബുധനാഴ്ച കണ്ണൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.

ബിജെപിക്ക് അനുകൂലമായി കേരളം പാകമായിരിക്കുകയാണ്. വാജ്പേയി സര്‍ക്കാരിന്റെ ഭരണ മൂലം സര്‍വമേഖലയിലും മുന്നോട്ടുപോവാന്‍ ഇന്ത്യക്ക് കഴിഞ്ഞു. എന്നാല്‍ കേരളത്തിന്റെ നില പരിതാപകരമാണ്.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും വാജ്പേയിക്കും അനുകൂലമായ തരംഗമുണ്ടാവും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാരതം മുന്നോട്ട്, കേരളം എങ്ങോട്ട് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപി ജനങ്ങളെ സമീപിക്കുകയെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+