മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് ആലോചിയ്ക്കുന്നു
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനായി പല ഉപാധികളും ആലോചിയ്ക്കുന്നുണ്ട്. ഇതില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ച് വികസിപ്പിയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി.
പാര്‍ട്ടി ഹൈകമാണ്ട് വിവിധ ഉപാധികളെക്കുറിച്ച് ആലോചിയ്ക്കുന്നുണ്ട്. ഏറെ താമസിയാതെ പ്രശ്ന പരിഹാരം ഉണ്ടാവും. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരിയ്ക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനായി ഏത് ഉപാധിയ്ക്കും താന്‍ അനുകൂലമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനായി എന്ത് ത്യജിയ്ക്കാനും എനിയ്ക്ക് മടിയില്ല. ആന്റണി പറഞ്ഞു.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന കരുണാകര വിരുദ്ധരുടെ നിലപാടിനെക്കുറിച്ച് പ്രതികരിയ്ക്കാതെ ആന്റണി ഒഴിഞ്ഞ് മാറി. എന്നാല്‍ അച്ചടക്ക നടപടിയേക്കാള്‍ പ്രധാനം പാര്‍ട്ടിയിലെ ഒത്തൊരുമയാണ്. കോണ്‍ഗ്രസ് പിളര്‍ക്കുന്നത് കാണാന്‍ എനിയ്ക്ക് ആഗ്രഹമില്ല. അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications