കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി ട്രസ്റ്

  • By Staff
Google Oneindia Malayalam News

കോട്ടയം: കേംബ്രിഡ്ജ് കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പ് നേട്ടത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച ഡോ. കോശി പി. ഈപ്പന്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നതിന് ചാരിറ്റബിള്‍ ട്രസ്റ് സ്ഥാപിച്ചു.

30 ലക്ഷം രൂപയുടെ ഫണ്ട് ട്രസ്റിനുണ്ട്. ഡോ. കോശി പി. ഈപ്പന് സ്കോളര്‍ഷിപ്പായി ലഭിച്ച തുകയില്‍ നിന്ന് ഒരു ഭാഗവും യുകെയിലെ വിവിധ വ്യക്തികളില്‍ നിന്നും പിരിച്ചെടുത്ത തുകയും ചേര്‍ത്താണ് ഫണ്ട് രൂപീകരിച്ചത്.

ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തിവരികയാണ് ഡോ. കോശി പി. ഈപ്പന്‍. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ കോശി കേംബ്രിഡ്ജ് കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പ് ലഭിക്കുന്ന ആദ്യത്തെ മലയാളി ഡോക്ടറാണ്. കേംബ്രിഡ്ജ്-ഹാരിസണ്‍ വാട്സണ്‍ സ്കോളര്‍ഷിപ്പും വെല്‍കം ട്രസ്റ് സ്കോളര്‍ഷിപ്പും ഇതോടൊപ്പം കോശിക്ക് ലഭിച്ചിട്ടുണ്ട്. ഒരു കോടി രൂപയാണ് കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പ്.

ഇന്ത്യന്‍ ജൂണിയര്‍ ചേംബറിന്റൈ 2002ലെ വേറിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ യുവാവ് എന്ന ബഹുമതിയും കോശിക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജൂണിയര്‍ ചേംബറിന്റൈ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ മലയാളിയാണ് കോശി.

കോട്ടയം കേന്ദ്രമായാണ് കോശിയുടെ ചാരിറ്റബിള്‍ ട്രസ്റ് പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 50 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായിരിക്കും ട്രസ്റ് സാമ്പത്തിക സഹായം നല്‍കുന്നത്. വിദ്യാര്‍ഥികള്‍ക്ക് മാസത്തില്‍ 2000 രൂപ വീതം ട്രസ്റ് നല്‍കും. വിദ്യാര്‍ഥികളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് അവരുമായി അഭിമുഖം നടത്തിയതിന് ശേഷമായിരിക്കും 50 വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്.

കേരളത്തില്‍ വിദ്യാഭ്യാസ ചാരിറ്റബിള്‍ ട്രസ്റുകള്‍ നിലവിലില്ലെന്നും സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയുടെ വരവോടെ പാവപ്പെട്ടവര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം അന്യമായിരിക്കുകയാണെന്നും കോശി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X