ബ്രഹ്മസ്ഥാനം ക്ഷേത്രോത്സവത്തിന് അമ്മയെത്തും
തിരുവനന്തപുരം: കൈമനം ബ്രഹ്മസ്ഥാനം ക്ഷേത്രത്തിലെ 12-ാം വാര്‍ഷികോത്സവത്തില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കും.
ഉത്സവവുമായി ബന്ധപ്പെട്ട് ജനുവരി എട്ട് മുതല്‍ 10 വരെ നടക്കുന്ന എല്ലാ ചടങ്ങുകളിലും അമൃതാനന്ദമയി പങ്കെടുക്കുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് അമൃതാനന്ദമയിക്ക് ബ്രഹ്മസ്ഥാനം ആശ്രമത്തില്‍ സ്വീകരണം നല്‍കും. ഉത്സവദിവസങ്ങളില്‍ രാവിലെ 5.30 മുതല്‍ ആറ് മണി വരെ അമൃതയോഗ ധ്യാന പരിശീലനവും തുടര്‍ന്ന് വൈകീട്ട് ആറ് മണി വരെ ലളിത സഹശ്ര അര്‍ച്ചനയും നടക്കും.
എല്ലാ ദിവസവും രാവിലെ 11 മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ അമൃതാനന്ദമയിയുടെ അനുഗ്രഹ പ്രഭാഷണവും ഭക്തിഗാനസുധയും ദിവ്യദര്‍ശനവും നടക്കും. ജനവരി ഒമ്പതിന് വൈകീട്ട് അഞ്ച് മണിയ്ക്ക് ചൊവാ ദോഷ നിവാരണ പൂജയും ജനവരി 10 ന് രാവിലെ ഏഴിനും വൈകീട്ട് അഞ്ചിനും രാഹുദോഷ നിവാരണ പൂജയും ശനിദോഷ നിവാരണ പൂജയും നടക്കും.
ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് സൗജന്യ ഭക്ഷണവും താമസ സൗകര്യവും നല്‍കും. കൈമനത്തു നിന്നും നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും.












Click it and Unblock the Notifications