പുഷ്പഗിരി കോളെജ് ഉദ്ഘാടനം ചെയ്തു
തിരുവല്ല: പുഷ്പഗിരി മെഡിക്കല്‍ കോളെജിന്റെ ഉദ്ഘാടനം പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് മുസാ ദാവൂദ് ഉദ്ഘാടനം ചെയ്തു.
ഇതോടൊപ്പം തിരുവല്ല രൂപതാ സപ്തതിയാഘോഷത്തിന്റെയും ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്തായുടെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെയും ഉദ്ഘാടനവും നടന്നു. പുഷ്പഗിരി മെഡിക്കല്‍ കോളെജ് അക്കാദമിക് കോംപ്ലക്സിന്റെ കൂദാശയും ഇഗ്നാത്തിയോസ് മുസാ ദാവൂദ് നിര്‍വഹിച്ചു.
ആര്‍ച്ച് ബിഷപ്പ് സിറിള്‍ മാര്‍ ബസേലിയോസ് അധ്യക്ഷനായിരുന്നു. കര്‍ദ്ദിനാല്‍ മാര്‍ വര്‍ക്കി വിതയത്തില്‍, ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.
തിരുവല്ല രൂപതാ സപ്തതി സ്മാരക ഭവനനിര്‍മ്മാണ പദ്ധതി റവന്യൂ മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ സപ്തതി സ്മരണിക പ്രകാശനം ചെയ്തു.












Click it and Unblock the Notifications