കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവയുടെ വര്‍ണ്ണചിത്രം ഇതാദ്യമായി

  • By Staff
Google Oneindia Malayalam News

Mars- color photographപസദേന(കാലിഫോര്‍ണിയ): യുഎസിന്റെ പര്യവേക്ഷക റോബോ ആയ സ്പിരിറ്റ് ചൊവയുടെ വര്‍ണ്ണചിത്രങ്ങള്‍ അയച്ചു തുടങ്ങി. ഇതാദ്യമായാണ് ചൊവയുടെ വര്‍ണ്ണചിത്രങ്ങള്‍ ലഭിയ്ക്കുന്നത്. കഴിഞ്ഞ ദിവസം നാസ ഈ ചിത്രങ്ങള്‍ പുറത്തുവിട്ടു.

ഇതിന് മുമ്പ് ലഭിച്ച ചൊവയുടെ ചിത്രങ്ങളേക്കാള്‍ വ്യക്തമായവയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പൊടിയും പാറയും നിറഞ്ഞ ചുവന്ന ഗ്രഹമായ ചൊവയുടെ ഉപരിതലത്തിന്റെ വിശദചിത്രങ്ങളാണ് ഇവ.

സ്പിരിറ്റിലുള്ള രണ്ട് ക്യാമറകളാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 1997ല്‍ യുഎസ് ചൊവയിലേക്കയച്ച ബഹിരാകാശവാഹനമായ പാത്ത്ഫൈന്‍ഡര്‍ എടുത്ത ചിത്രങ്ങളേക്കാള്‍ നാല് മടങ്ങ് വ്യക്തതയുള്ള ചിത്രങ്ങളാണ് സ്പിരിറ്റില്‍ നിന്നെത്തിയവ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X