കമ്പ്യൂട്ടര്‍-സെല്‍ഫോണ്‍ തീരുവ കുറച്ചു
ദില്ലി: ധനകാര്യ മന്ത്രാലയം ജനപ്രീതികരമായ നീക്കങ്ങള്‍ നടത്തുന്നു. പല ഉല്പന്നങ്ങളുടെയും കസ്റംസ്, എക്സൈസ് തീരുവ കുറച്ചുകൊണ്ടും വരുമാന നികുതിയില്‍ ഇളവു വരുത്തിക്കൊണ്ടുമാണ് ഈ നീക്കം നടത്തിയിരിയ്ക്കുന്നത്.
പ്രത്യക്ഷ നികുതി ഇളവുകള്‍ 2004 ഏപ്രില്‍ ഒന്നു മുതല്‍ മാത്രമേ നിലവില്‍ വരൂ. പക്ഷേ പരോക്ഷ നികുതി ജനുവരി ഒമ്പത് മുതല്‍ തന്നെ നടപ്പില്‍ വരും.
ഒന്നര ലക്ഷം വരെ വാര്‍ഷീക വരുമാനമുള്ളവര്‍ വരുമാന നികുതി റിട്ടേണുകള്‍ സമര്‍പ്പിയ്ക്കേണ്ടതില്ല. ഇന്ത്യയ്ക്കകത്തുള്ള വിമാന യാത്രാ ടിക്കറ്റുകള്‍ക്ക് ചുമത്തിയിരുന്ന 15 ശതമാനം നികുതി പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ഇത് തദ്ദേശ വിമന യാത്രക്കാര്‍ക്ക് അനുകൂലമാവും.
കമ്പ്യൂട്ടര്‍, സെല്‍ഫോണ്‍ എന്നിവയുടെ തീരുവയും കുറച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ വൈദ്യുതി മീറ്ററുകള്‍, വിമാന ഇന്ധനം, വൈദ്യുത ഉപകരണങ്ങള്‍, കല്‍ക്കരി, പുത്തന്‍ വൈദ്യുതി പദ്ധതികള്‍ എന്നീ മേഘലകളിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
- കമ്പ്യൂട്ടറിന്റെ തീരുവ എട്ടു ശതമാനമാക്കി.
- സെല്‍ഫോണ്‍ തീരുവ 16 ല്‍ നിന്ന് എട്ട് ശതമാനമാക്കി.
- ഇന്ത്യയ്ക്കുള്ളിലുള്ള വിമാന യാത്രയ്ക്കുള്ള 15 ശതമാനം നികുതി പൂര്‍ണ്ണമായി നിറുത്തി
- ഭവന വായ്പയ്ക്കുള്ള ഉയര്‍ന്ന പലിശ വിപണി നിരക്കിന് തുല്യമാക്കി.
- ഒന്നര ലക്ഷം വരെ വരുമാനമുള്ളവര്‍ റിട്ടേണ്‍ സമര്‍പ്പിയ്ക്കണ്ട












Click it and Unblock the Notifications