ഡിവിഡി പ്ലെയറിന്റെ വില കുറയുന്നു
ദില്ലി: ഡിവിഡി പ്ലെയറിന്റെ വില 2004ല്‍ കുത്തനെ കുറയാന്‍ സാധ്യത. കാരണം ഫിലിപ്സ് പോലുള്ള വന്‍ ബ്രാന്‍ഡുകള്‍ ചെറിയ ചെറിയ കമ്പനികളോട് മത്സരിയ്ക്കാന്‍ തയ്യാറായി രംഗത്തെത്തുകയാണ്.
ഇതുവരെ ചൈനയില്‍ നിര്‍മ്മിച്ച ഡിവിഡി പ്ലെയറുകളും പ്രാദേശികമായി അസംബിള്‍ ചെയ്ത ഡിവിഡി പ്ലെയറുകളുമാണ് ലോക്കല്‍ വിപണി കയ്യടക്കിയിരുന്നത്. ഇവയുടെ വില 2,800 നും 4,500നും ഇടയിലാണ്.
ഈ രംഗത്തേക്കാണ് ഫിലിപ്സിനെപ്പോലുള്ള വന്‍കമ്പനികള്‍ കടന്നുവരുന്നത്. കഴിഞ്ഞ ദിവസം ഫിലിപ്സ് പുറത്തിറക്കിയ പോര്‍ട്ടബിള്‍ ഡിവിഡി പ്ലെയറിന്റെ വില 4,990 രൂപ മാത്രമാണ്. ഇതോടെ ലോക്കല്‍ ബ്രാന്റുകളായ ടി-സീരീസ്, മീഡിയ, ഓസ്കാര്‍ എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് ഫിലിപ്സ്. ഇതോടെ ഓസ്കാര്‍ എന്ന കമ്പനി 4,000 രൂപ വിലയുള്ള വിസിഡിയുമായി രംഗത്തെത്തും.
എല്‍ജി, ഐവ, സാംസങ്, വിഡിയോകോണ്‍ എന്നിവയുടെ വിസിഡികളുടെ ഏറ്റവും കുറഞ്ഞ വില 7,000 മുതല്‍ 9,000 രൂപ വരെയാണ്. പക്ഷെ ഫിലിപ്സിന്റെ പരീക്ഷണം ഭാവിയില്‍ ഈ കമ്പനികളും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. 2,500 രൂപ കൊടുത്താല്‍ ഡിവിഡി പ്ലെയറുകളുടെ ചൈനീസ്, മലേഷ്യന്‍ കിറ്റുകള്‍ ലഭ്യമാണ്. പക്ഷെ ഇവയ്ക്ക് ഗ്യാരന്റി ഉണ്ടാവില്ലെന്ന് മാത്രം.












Click it and Unblock the Notifications